ഡോ.ജി.ഗംഗാധരന്‍ നായര്‍ക്ക് മഹാ മഹോപാധ്യായ പുരസക്കാരം

Monday 23 April 2018 9:44 am IST
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ സിന്റിക്കേറ്റ് മെമ്പറായ ഗംഗാധരന്‍ നായര്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന രക്ഷാധികാരിയാണ്.
"ഡോ.ജി.ഗംഗാധരന്‍ നായര്‍ക്ക് ഡല്‍ഹി ലാല്‍ ബഹദൂര്‍ ശാസ്ത്രിസംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ മഹാമഹോപാധ്യായ ബിരുദം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിക്കുന്നു"

ന്യൂദല്‍ഹി: ഡോ.ജി.ഗംഗാധരന്‍ നായര്‍ക്ക് ഡല്‍ഹി ലാല്‍ ബഹദൂര്‍ ശാസ്ത്രിസംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ  മഹാമഹോപാധ്യായ ബിരുദം ലഭിച്ചു. (Honorary D.Litt സംസ്‌കൃതത്തില്‍.) യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രസിഡണ്ട് രാമനാഥ് കോവിന്ദ് ബിരുദം നല്‍കി ആദരിച്ചു.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ സിന്റിക്കേറ്റ് മെമ്പറായ ഗംഗാധരന്‍ നായര്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന രക്ഷാധികാരിയാണ്. സ്വാമി വിവേകാനന്ദ അനുസന്ധാന സംസ്ഥാന് വൈസ് ചാന്‍സലര്‍ ഡോ.എച്ച്.ആര്‍.നാഗേന്ദ്രന്‍ ,പ്രൊഫ.രമേശ് കുമാര്‍ പാണ്ഡേ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്‌കൃതരംഗത്ത്  നല്‍കുന്ന ഉയര്‍ന്ന ഈ ബിരുദം മുന്‍പ്  ഗണപതിശാസ്ത്രികള്‍, പി.വി കാണേ, ഭര്‍ത്തൃഹരി എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വഭാവരൂപീകരണത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും സംസ്‌കൃത ഭാഷയുടെ സ്ഥാനം പ്രധാനമാണെന്ന് തന്റെ ബിരുദദാന പ്രഭാഷണത്തില്‍ പ്രസിഡണ്ട് രാമനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.