കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് വധഭീഷണി

Monday 23 April 2018 12:01 pm IST
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് വധഭീഷണി. ഞായറാഴ്ച അര്‍ദ്ധരാത്രി മന്ത്രിയുടെ പെഴ്സണല്‍ നമ്പറില്‍ വിളിച്ചയാള്‍ തലവെട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക്  വധഭീഷണി. ഞായറാഴ്ച അര്‍ദ്ധരാത്രി മന്ത്രിയുടെ പെഴ്സണല്‍ നമ്പറില്‍ വിളിച്ചയാള്‍ തലവെട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 

മന്ത്രിയുടെ ഓഫീസിലേക്കാണ് ആദ്യം കോള്‍ വന്നത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മന്ത്രിയുടെ പെഴ്‌സണല്‍ നമ്പറില്‍ കോള്‍ വന്നു. വലിയ നേതാവ് ചമയേണ്ടെന്നും കൂടുതല്‍ കളിച്ചാല്‍ തലവെട്ടിക്കളയുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. നിലവില്‍ നൈപുണ്യ വികസന മന്ത്രാലയത്തിലെ സഹമന്ത്രിയായ ഹെഗ്ഡെ കര്‍ണാടകയിലെ ഉത്തര കന്നഡ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. 

തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹവേരി ജില്ലയിലെ ഹാലേജിയിലുള്ള ദേശീയ പാതയില്‍വച്ച് ഒരു ട്രക്ക് തന്റെ വാഹനത്തെ ഇടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അനന്ത്കുമാര്‍  പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.