മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീം അംഗം പിടിയില്‍

Monday 23 April 2018 1:12 pm IST

ചിറ്റഗോങ്: ബംഗ്ലാദേശിലെ വനിത ക്രിക്കറ്റ് ടീം അംഗം നസ്രീന്‍ ഖാന്‍ മുക്തയെ മയക്കുമരുന്ന് ഗുളികകള്‍ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു. 14,000 മെഥംഫിറ്റമിന്‍ ഗുളികകളാണ് ഇവരുടെ പക്കല്‍ നിന്നു പിടികൂടിയത്. ധാക്ക പ്രീമിയര്‍ ലീഗിലെ അംഗമാണ് നസ്രീന്‍.

സൗത്ത് ഈസ്റ്റേണ്‍ സിറ്റിയില്‍ നടന്ന മത്സരത്തിനു ശേഷം തിരികെ വരുന്ന വഴിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യാബ പില്‍സ് എന്നാണ് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്. കഫീന്‍ ചേര്‍ത്താണ് ഇവയുടെ നിര്‍മാണം.

ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നസ്രീനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മാത്രം രാജ്യത്ത് നിന്ന് 9 മില്ല്യണോളം യാബ ഗുളികകള്‍ പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.