ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി

Monday 23 April 2018 3:52 pm IST
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു

കൊച്ചി:  ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല സിവില്‍ ഡ്രസ്സിലുള്ള പോലീസുകാരാണ് മര്‍ദിച്ചതെന്ന് ശ്രീജിത്തിന്റെ മൊഴിയുമുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ പ്രതിചേര്‍ക്കുന്നത് ശരിയല്ലെന്ന് ദീപക്ക് കോടതിയില്‍ പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യറായില്ല.ജാമ്യം നിഷേധിച്ചതോടെ ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീപക്കിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയ എസ്‌ഐയെ ഐജി ശ്രീജിത്ത്, ഡിഐജി കെ. ജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.