ബെംഗളുരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മദനി വീണ്ടും ബംഗളുരു എന്‍ഐഎ കോടതിയെ സമീപിച്ചു. അസുഖബാധിതയായ അമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തേടിയാണ് ഹര്‍ജി. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലത്തേയ്ക്കാണ് അനുമതി തേടിയത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കോടതിയുടെ പ്രത്യേക അനുമതിയോടെ മദനി കേരളത്തില്‍ വന്നിരുന്നു. കഴിഞ്ഞയാഴ്ച മദനിയെ മന്ത്രി കെ.ടി ജലീല്‍ സന്ദര്‍ശിച്ചിരുന്നു. കശ്മീരിലെ കുട്ടിയുടെ മരണത്തില്‍ വികാരം പങ്കിട്ടു എന്നാണ് ജലീല്‍ സന്ദര്‍ശ ശേഷം ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: