ഒഡിഷയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു

Monday 23 April 2018 4:54 pm IST
ഒഡിഷയില്‍ കടയില്‍ ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരിക്ക് ക്രൂരപീഡനം. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. ശനിയാഴ്ച വൈകിട്ട് കട്ടക്ക് ജില്ലയിലെ ജഗന്നാഥ്പൂര്‍ ഗ്രാമത്തിലാണ് സംഭവം

ഭുവന്വേശ്വര്‍: ഒഡിഷയില്‍ കടയില്‍ ബിസ്‌കറ്റ് വാങ്ങാന്‍ പോയ ആറുവയസുകാരിക്ക് ക്രൂരപീഡനം. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. ശനിയാഴ്ച വൈകിട്ട് കട്ടക്ക് ജില്ലയിലെ ജഗന്നാഥ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ബിസ്‌കറ്റ് വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ ഗ്രാമത്തിലെ തന്നെ ഇരുപത്തിയഞ്ചുകാരനായ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ പരിസരത്ത് നിന്നും അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കട്ടക്ക് എസ്‌സിബി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി 13 അംഗ വിദഗ്ധഡോക്ടര്‍മാരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പ്രതാപ് ജെന അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തു. 

കഴിഞ്ഞയാഴ്ചയും ഒഡീഷയില്‍ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിരുന്നു. കേന്ദ്രപറ വില്ലേജില്‍ നാലുവയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ത്ഥി പീഡിപ്പിച്ചിരുന്നു. കാലഹന്ദി വില്ലേജില്‍ മുപ്പതുവയസ്സുകാരന്‍ ആറാംക്ലാസ്സുകാരിയെ തട്ടികൊണ്ടുപോയി രണ്ടുദിവസം വീടിനുള്ളില്‍വച്ച് പീഡിപ്പിച്ചശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവവുമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.