ന്യൂദല്‍ഹി: ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുകയെന്നത് കോണ്‍ഗ്രസിന്റെ ശീലമാണെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ചരിത്രം കുപ്രസിദ്ധമാണ്. വംശാധിപത്യത്തിന്റെ ചട്ടങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് രാജ്യത്തെ നിയമത്തിന്റെ ചട്ടങ്ങളാണ്. വിമത ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കൊളീജിയത്തിന്റെ വിശ്വാസ്യതയും പോറലേറ്റിട്ടുണ്ട്.
രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡുവിന്റെ തീരുമാനം വളരെ ഉചിതമാണെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിനായി രണ്ടുദിവസത്തലധികം ആവശ്യമേയില്ല. ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കാതെ മുളയിലേ നുള്ളിക്കളയേണ്ടതാണ്. ഇംപീച്ച്മെന്റ് നോട്ടീസ് നല്കിയ കോണ്‍ഗ്രസിന്റെ നടപടി ആത്മഹത്യാപരമാണ്, സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: