സല്‍മാനെതിരെ ക്രിമിനല്‍ നടപടിയില്ല

Tuesday 24 April 2018 2:40 am IST

ന്യൂദല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വാല്മീകി സമുദായക്കാര്‍ നല്‍കിയ പരാതിയിന്‍മേല്‍ ക്രിമിനല്‍ നടപടിയെടുക്കുന്നത് സുപ്രീംകോടതി റദ്ദാക്കി. പകരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെടുന്ന ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മുതിര്‍ന്ന അഭിഭാഷകനായ എന്‍.കെ. കൗളാണ് സല്‍മാന്‍ ഖാനു വേണ്ടി ഹാജരായത്. സല്‍മാന്‍ ഖാന്റെ പേരില്‍ നിലവില്‍ ക്രിമിനല്‍ കേസുകളുണ്ടെന്നും, ഇവയുടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതുവരെ ഈ കേസില്‍ ക്രിമിനല്‍ നടപടികളെടുക്കരുതെന്നുമാണ് എന്‍.കെ. കൗള്‍ ആവശ്യപ്പെട്ടത്. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് എസ്‌സി/എസ്ടി ആക്ട് പ്രകാരം സല്‍മാന്‍ ഖാനെതിരെ കേസെടുത്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.