കാബൂളില്‍ താലിബാന്‍ ആക്രമണം: 14 സൈനികര്‍ കൊല്ലപ്പെട്ടു

Tuesday 24 April 2018 2:43 am IST

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ പോലീസും സൈനികരുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ നടത്തിയ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടതിന്റെ ഭീതിമാറും മുമ്പേയാണ് ഈ ആക്രമണം. 

ഇന്നലെ ആദ്യം ആക്രമണം കിഴക്കന്‍ ബാദ്ഖിസ് പ്രവിശ്യയിലായിരുന്നു. സൈന്യത്തിന്റെ യൂണിറ്റ് സ്ഥിതിചെയ്യുന്ന അബ് കമരിയില്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടു. അല്‍പ സമയത്തിനുള്ളില്‍ തന്നെ താലിബാന്റെ മറ്റൊരു സംഘം ക്വാദിസ് ജില്ലയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 

ഞായറാഴ്ചത്തെ ആക്രമണത്തിന്റെ ചുവടുപിടിച്ചാണ് ഇന്നലത്തെ ആക്രമണവും. ഞായറാഴ്ചത്തെ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെടുകയും 119 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാവിലെ 10 മണിയോടെയാണ് ഞായറാഴ്ച സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ചാവേര്‍ ലക്ഷ്യമിട്ടിരുന്നത് ദേശീയ തിരിച്ചറിയല്‍ കാര്‍ഡെടുക്കാനെത്തിയവരെയാണെന്ന് കാബൂള്‍ പോലീസ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.