ബോളിവുഡ് ഹാസ്യതാരം രാജ്പാലിന് ആറുമാസം തടവ്

Tuesday 24 April 2018 2:47 am IST

ന്യൂദല്‍ഹി: വ്യാപാരിയെ പറ്റിച്ച് അഞ്ചുകോടി രൂപ തട്ടിയ കേസില്‍ ബോളിവുഡ് ഹാസ്യതാരം രാജ്പാല്‍ യാദവിന് ആറുമാസം തടവും 1.60കോടി പിഴയും ദല്‍ഹി കോടതി വിധിച്ചു. കേസിന്‍മേലുള്ള ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

ഹാസ്യതാരമായി ഹിന്ദി സിനിമകളില്‍ തിളങ്ങുന്ന രാജ്പാല്‍ ആദ്യ സിനിമാ സംവിധാന സംരംഭത്തിന്റെ പേരില്‍ 2010ലാണ് വ്യവസായിയില്‍ നിന്ന് പണം തട്ടുന്നത്. സിനിമയുടെ പ്രാരംഭ ജോലികള്‍ പോലും തുടങ്ങാതിരിക്കുകയും 8 വര്‍ഷമായിട്ടും പണം മടക്കികൊടുക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വ്യവസായി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനെത്തുടര്‍ന്ന് 2013ല്‍ രാജ്പാല്‍ 3 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.