പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പിഎസ്‌സി അംഗം രാജിവയ്ക്കണം

Tuesday 24 April 2018 3:03 am IST

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പിഎസ്‌സി അംഗം രാജിവയ്ക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. രാജിക്ക് അവര്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കണം. പിഎസ്‌സി ഭരണഘടനാസ്ഥാപനമാണ്. അതില്‍ അംഗമായാല്‍ കാലാവധി തീരുന്നതുവരെ രാഷ്ട്രീയം പാടില്ലെന്നതാണ് ചട്ടം.

എന്നാല്‍ സിപിഎം നേതാവിന്റെ ഭാര്യ കൂടിയായ പിഎസ്‌സി അംഗം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നു. അവര്‍ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഏറ്റെടുത്ത പദവിയോട് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.