ജന്മഭൂമി ടൂറിസം സെമിനാര്‍ 28ന്

Tuesday 24 April 2018 3:07 am IST

ആലപ്പുഴ: കായല്‍ ടൂറിസം അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ അധികരിച്ച് ജന്മഭൂമി സെമിനാര്‍ സംഘടിപ്പിക്കും. 28ന് വൈകിട്ട് 3ന് ആലപ്പുഴ റോയല്‍ പാര്‍ക്കില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകും. ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി പ്രൊഫ. എന്‍. ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തും. 

കായല്‍ ടൂറിസം അവസരങ്ങള്‍ എന്ന വിഷയത്തില്‍ കെ.കെ. പൊന്നപ്പനും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാറും സംസാരിക്കും. കായല്‍ ടൂറിസം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസുകുട്ടി ജോസഫും ഓള്‍ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി കെവിന്‍ റോസാരിയോയും പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.