കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി. മോഹനദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണമെന്നും വരാപ്പുഴ സിഐയ്ക്കെതിരായ അന്വേഷണം തുടരണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
അന്വേഷണം സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. അന്വേഷണത്തിനിടയ്ക്ക് ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത് ശരിയല്ല. അദ്ദേഹം ആസ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ കീഴില്‍ പോലീസ് സേനയെ പരിശീലിപ്പിക്കുന്നത് പോലീസുകാരെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കും. ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. കമ്മീഷന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: