ട്രെയിന്‍ ഗതാഗത നിയന്ത്രണം

Tuesday 24 April 2018 3:15 am IST

തിരുവനന്തപുരം: റെയില്‍പ്പാത നവീകരണവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട- പെരിനാട്  പാതയില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് കൊല്ലം ജങ്ഷനില്‍ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട കൊല്ലം-കോട്ടയം പാസഞ്ചര്‍ കായംകുളം ജങ്ഷനില്‍ നിന്ന്‌രാവിലെ 9.30നായിരിക്കും പുറപ്പെടുക. കൊല്ലം ജങ്ഷനില്‍ നിന്ന് രാവിലെ 8.50ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു കായംകുളം ജങ്ഷനില്‍ നിന്ന് രാവിലെ 9.47നായിരിക്കും പുറപ്പെടുക.

  നാളെ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഹസ്‌റത്ത് നിസാമുദ്ദീന്‍ പ്രതിവാരസൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ഒരുമണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളൂ. ഇന്നത്തെ തിരുവനന്തപുരം സെന്‍ട്രല്‍ - മധുര അമൃത എക്‌സ്പ്രസ്സ് ശാസ്താംകോട്ട പെരിനാട് ജങ്ഷനില്‍ 50 മിനിട്ടും ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്സ് പെരിനാട് ജങ്ഷനില്‍ 30 മിനിട്ട് നിറുത്തിയിടും. ബിലാസ്പൂര്‍-തിരുനെല്‍വേലി പ്രതിവാര എക്‌സ്പ്രസ്സ് നാളെ ശാസ്താംകോട്ട സ്റ്റേഷനില്‍ 80 മിനിട്ട് നിറുത്തിയിടും. മുംബൈ സിഎസ്എംടി തിരുവനന്തപുരം പ്രതിവാരഎക്‌സ്പ്രസ്സ്  കരുനാഗപ്പള്ളി - ശാസ്താംകോട്ട സെക്ഷനില്‍ 25 മിനിട്ട് നിറുത്തിയിടും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.