തെലുങ്കാനയിലെ മോഡല്‍ പോലീസ്‌സ്റ്റേഷന്‍ കാണാന്‍ പോയ പിണറായിയെ വിമർശിച്ച് ഉമ്മൻ ചാണ്ടി

Tuesday 24 April 2018 3:20 am IST

കൊച്ചി: സ്വന്തം സംസ്ഥാനത്ത് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട നിരപരാധിയായ ചെറുപ്പക്കാരന്റെ വീട്ടില്‍ പോകുന്നതിന് പകരം തെലുങ്കാനയിലെ മോഡല്‍ പോലീസ് സ്റ്റേഷന്‍ കാണാന്‍ പോയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചിട്ട് 15 ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. കുറ്റബോധം കൊണ്ടാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.