മാര്‍ക്ക് മതി, നിലവാരം വേണ്ട

Tuesday 24 April 2018 5:04 am IST

എസ്എസ്എല്‍സി പരീക്ഷയെഴുതിയ നൂറു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഇത്തവണയും ഉപരിപഠനത്തിന് അര്‍ഹത നല്‍കി കടത്തി വിടുമെന്നത് തീര്‍ച്ച. റെക്കോര്‍ഡ് വിജയശതമാനം ഭരണനേട്ടമെന്ന് വ്യാഖ്യാനിച്ച് നമുക്ക് രസിക്കുകയും ആവാം. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ കൂട്ടത്തോല്‍വിയും പിരിമുറുക്കവുമാണ് കുട്ടികള്‍ നേരിടേണ്ടി വരിക. പത്തിലും പ്ലസ്ടുവിലും കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനാണ് ഉയര്‍ന്ന വിജയശതമാനമെങ്കില്‍ തുടര്‍ വിദ്യാഭ്യാസ കാലത്തും ഇത് ആവര്‍ത്തിക്കാത്തതെന്ത്?  ചെറിയ ക്ലാസുകളില്‍ വെറുതെ ജയിപ്പിച്ചുവിടാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടാല്‍ മാത്രമേ തുടര്‍ ദുരന്തങ്ങള്‍ സംഭവിക്കുന്നത് ഒഴിവാക്കാനാകൂ.

നൂറു ശതമാനം വിജയം നേടിയെന്ന് കൊട്ടിഘോഷിക്കുന്ന സ്‌കൂളുകളില്‍ നിന്ന് പുറത്ത് വരുന്ന പല കുട്ടികള്‍ക്കും വായിക്കാനോ എഴുതാനോ പോലും കഴിവില്ലാത്തവരാണ്. വിജയശതമാനത്തിലല്ല കുട്ടികളുടെ യോഗ്യതയിലും കഴിവിലുമാണ് കാര്യമെന്ന് ഇനി എന്നാണ് അധികാരപ്പെട്ടവര്‍ മനസ്സിലാക്കുക? 

കെ.എ സോളമന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.