പ്രധാനമന്ത്രിയ്ക്ക് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

Tuesday 24 April 2018 12:44 pm IST
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998ല്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998ല്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എട്ടു മിനിട്ടോളം ഫോണിലൂടെ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു, ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

വാഹനങ്ങളുടെ പണമിടപാട് സംബന്ധിച്ചാണ് പ്രധാനമായും സംഭാഷണം നടക്കുന്നത്. ഇതിനിടയില്‍ പൊടുന്നനെ വിഷയം മാറുകയായിരുന്നു. ' ഞങ്ങള്‍ മോദിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. 1998ല്‍ അദ്വാനി (ഈ സമയം ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ആയിരുന്നു) നഗരത്തില്‍ വന്ന സമയത്തും ഞങ്ങളാണ് ബോംബ് വച്ചത്.' ഇങ്ങനെ പോകുന്നു സംഭാഷണം. 100ഓളം വാഹനങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെന്നും നിരവധി കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നും മറു വശത്തിരിക്കുന്ന വ്യക്തിയും പറയുന്നുണ്ട്. 1998 ഫെബ്രുവരിയില്‍ നടന്ന ഈ സ്ഫോടനത്തില്‍ 58 പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും സംഭാഷണങ്ങളുടെ ആധികാരികത പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.