മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയരുതെന്ന് പിണറായി

Tuesday 24 April 2018 12:45 pm IST

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണിയെടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമുണ്ടായത്. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.