മെസി ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഫുട്‌ബോളര്‍

Tuesday 24 April 2018 12:58 pm IST

പാരീസ് : ബാഴ്‌സലോണ താരം ലയണല്‍ മെസി ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കളിക്കാരനായി. റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കിയാണ് മെസി ഒന്നാം സ്ഥാനത്തെത്തിയതെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ വെളിപ്പെടുത്തി.

അര്‍ജന്റീനിയന്‍ താരമായ മെസിക്ക് ഈ സീസണില്‍ ശമ്പളവും ബോണസും പരസ്യവരുമാനുമായി മൊത്തം 126 മില്ല്യണ്‍ യൂറോ പ്രതിഫലമായി ലഭിക്കും. അതായത് ഒരു മിനിറ്റില്‍ 25000 യൂറോ വീതം മെസിക്ക് ലഭിക്കും. റൊണാള്‍ഡോയ്ക്ക് ഈ സീസണില്‍ 94 മില്ല്യന്‍ യുറോയാണ് പ്രതിഫലമായി ലഭിക്കുക. കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയത്. 87.5 മില്ല്യണ്‍ യൂറോ. മെസിക്ക് ലഭിച്ചത് 76.5 മില്ല്യണ്‍ യൂറോയും.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബ്രസീലിന്റെ പാരീസ് സെന്റ് ജര്‍മയിന്‍ (പിഎസ്ജി) താരം നെയ്മര്‍ക്ക് ഈ സീസണില്‍ 81.5 മില്ല്യണ്‍ യൂറോ പ്രതിഫലം ലഭിക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജോസ് മൊറീഞ്ഞോയാണ് ഈസീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കോച്ച്.രണ്ടാം സ്ഥാനം ചൈനയുടെ മാഴ്‌സെലോ ലിപ്പിക്കാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സിമിയോണിനാണ് മൂന്നാം സ്ഥാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.