കോഹ്‌ലിയെ മറികടന്ന് സഞ്ജു

Tuesday 24 April 2018 1:08 pm IST

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വേട്ടയില്‍ മലയാളിയായ സഞ്ജു സാംസ്ണ്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 52 റണ്‍സ് നേടിയതോടെയാണ് സഞ്ജു മുന്നിലെത്തിയത്. രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജുവിന് ആറു മത്സരങ്ങളില്‍ 239 റണ്‍സായി. പുറത്താകാതെ 92 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലി അഞ്ചു മത്സരങ്ങളില്‍ 231 റണ്‍സുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 92 റണ്‍സുമായി കീഴടങ്ങാതെ നിന്നതാണ് കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍.

സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ അഞ്ചു മത്സരങ്ങളില്‍ 230 റണ്‍സ് നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ സീസണിലെ ആദ്യ സെഞ്ചുറി നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍ 229 റണ്‍സുമായി നാലാം സ്ഥാനത്താണ്. 104 റണ്‍സുമായി പുറത്താകാതെ നിന്നതാണ് ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.