കോണ്‍ഗ്രസിന്റെ കൈകളില്‍ രക്തക്കറ

Tuesday 24 April 2018 3:26 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ കൈകളില്‍ രക്തക്കറയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. 

ഞാന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഞങ്ങളുടെ കൈകളില്‍ രക്തക്കറയുണ്ടെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. അലിഗഡ് മുസ്‌ളീം യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ചോദ്യങ്ങള്‍ക്കുത്തരമായി ഖുര്‍ഷിദ് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴല്ലേ 84ലെ സിഖ് വിരുദ്ധ കലാപവും അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ക്കലും നടന്നതെന്ന അമീര്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഈ ചോദ്യം ചോദിക്കുന്നത് എന്തുകൊണ്ടെന്നറിയാം. അത്തരം തെറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം. ഞങ്ങള്‍ കൈകളിലെ രക്തക്കറ കാണിക്കാന്‍ തയ്യാറാണ്. അത് കണ്ട് നിങ്ങള്‍ പഠിക്കണം, കൈയില്‍ രക്തക്കറ വീഴിക്കരുത്. ഖുര്‍ഷിദ് പറഞ്ഞു. 

ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കിയതിനെ ഖുര്‍ഷിദ് എതിര്‍ത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.