പാപ്പനംകോട് കെഎസ്ആര്‍ടിസ് ഡിപ്പോയില്‍ തീപിടിത്തം

Tuesday 24 April 2018 3:40 pm IST
പാപ്പനംകോട് കെഎസ്ആര്‍ടിസ് ഡിപ്പോയില്‍ തീപിടിത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആര്‍ടിസ് ഡിപ്പോയില്‍ തീപിടിത്തം. ഉച്ചക്ക് ഒന്നരയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അഗ്‌നിശമന സേനയെത്തി തീ പൂര്‍ണ്ണമായും നിയന്ത്രവിധേയമാക്കിയിട്ടുണ്ട്.

കത്തിയ ട്യൂബുകളില്‍ നിന്നും തീപ്പൊരിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക കെമിക്കല്‍ ഉപയോഗിച്ച വെള്ളം ചീറ്റിയാണ് അഗ്‌നിശമന വിഭാഗം തീകെടുത്തിയത്. വര്‍ക്ക്‌ഷോപ്പിനടുത്ത് 280 കെ.വി ട്രാന്‍സ്‌ഫോമര്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

ടയറുകള്‍ കൂട്ടിയിട്ടതിന്റെ സമീപത്തു നിന്നും പഴയ ഇരുമ്പുകള്‍ വെല്‍ഡ് ചെയ്യുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.