ശ്രീജിത്തിനെ കൂടുതല്‍ പോലീസുകാര്‍ മര്‍ദ്ദിച്ചു

Tuesday 24 April 2018 4:09 pm IST

കൊച്ചി: ശ്രീ‍ജിത്തിനെ എസ്‌ഐയും ആര്‍‌ടി‌എഫുകാരുമം മാത്രമല്ല മര്‍ദ്ദിച്ചതെന്ന് സുഹൃത്തുക്കള്‍. കൂടുതല്‍ പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്ന് കേസിലെ കൂട്ടുപ്രതിയായ വിനു വെളിപ്പെടുത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസുകാരും മര്‍ദ്ദിച്ചു. ഇതിന് ശേഷമാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടത്. 

വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.ഐ ദീപക് ചവിട്ടി. അസഭ്യം പറഞ്ഞുകൊണ്ട് അടിവയറ്റിലാണ് ചവിട്ടിയത്. വെള്ളിയാഴ്ച രാത്രി എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായി റിമാന്‍റില്‍ ക‍ഴിയുന്ന പോലീസുകാരായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ്കുമാര്‍ എന്നിവരെ ശ്രീജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കാക്കനാട് ജയിലിലെത്തി തിരിച്ചറിഞ്ഞിരുന്നു.

അതേ സമയം കേസില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.