ജിംഗ്: ദക്ഷിണ ചൈനയിലെ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തില്‍ 18 പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്ന് നില കെട്ടിടത്തിലാണ് ചൊവ്വാഴ്ച രാവിലെ തീപിടിത്തം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. 32കാരനായ ലിയു ചിന്ലു എന്ന യുവാവാണ് അറസ്റ്റിലായത്. തീപിടിത്തം ഉണ്ടായ സമയത്ത് പുറത്തേക്ക് കടക്കാനുള്ള വാതില്‍ മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് തടസം സൃഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തീപിടിത്തം ഉണ്ടാക്കിയത് ഇയാളാണെന്നും പോലീസിന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായ ഇയാളുടെ ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്.
കരോക്കെ ബാറുകള്‍ ചൈനയിലെ ഒരു ജനപ്രീതിയാര്‍ജ്ജിച്ച പരിപാടിയാണ്, ജനങ്ങള്‍ ഇരിക്കാനും ഇഷ്ടമുള്ള പാട്ടുകള്‍ പാടിക്കൊടുക്കലുമാണ് ഇവിടെ പ്രധാനമായും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: