കേരളത്തില്‍ ജിഹാദിന് ഐഎസ് ആഹ്വാനം

Wednesday 25 April 2018 5:32 am IST
ഇസ്ലാമിക രാജ്യത്തില്‍ കുടിയേറാനും, അതിന് സാധിക്കാത്തവര്‍ ശരിഅത്ത് ഭരണത്തിനായി പ്രവര്‍ത്തിക്കാനും ഐഎസ് ഭീകരന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടി മുറുക്കുന്നതായും സന്ദേശത്തില്‍ സൂചനയുണ്ട്.

കൊച്ചി: കേരളത്തില്‍ ശക്തമായ വര്‍ഗീയ വികാരം അഴിച്ചുവിടുന്ന സന്ദേശവുമായി മലയാളി ഐഎസ് ഭീകരന്‍. കശ്മീരിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കണമെന്നും ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്നുമാണ് ആഹ്വാനം. കശ്മീരിലെ കത്വാ സംഭവത്തിന് പ്രതികാരമായി, തിരിച്ചടിക്കണമെന്നും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടത്തണമെന്നുമാണ് ഐഎസ് റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിച്ച അബ്ദുള്‍ റാഷിദ് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്.

ഇസ്ലാമിക രാജ്യത്തില്‍ കുടിയേറാനും, അതിന് സാധിക്കാത്തവര്‍ ശരിഅത്ത് ഭരണത്തിനായി പ്രവര്‍ത്തിക്കാനും ഐഎസ് ഭീകരന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പിടി മുറുക്കുന്നതായും സന്ദേശത്തില്‍ സൂചനയുണ്ട്. അബ്ദുള്‍ റാഷിദിന്റേതായി അറുപത്തി നാലാമതായി പുറത്തുവന്ന ശബ്ദ സന്ദേശം കേരളത്തില്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ പുതിയ വഴിത്തിരിവാണ്. രഹസ്യാനേഷണ ഏജന്‍സികളും ശബ്ദ സന്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ ഐഎസ് കേസില്‍ എന്‍ഐഎ കോടതി ഏഴുവര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിച്ച യാസ്മിന്റെ ഭര്‍ത്താവാണ് അബ്ദുള്‍ റാഷിദ്. 

മലബാറിലെ ഹിന്ദു വിരുദ്ധ ആക്രമണത്തിനു പിന്നില്‍ ഐഎസ് ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കത്വ പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഐഎസ് ആയിരുന്നുവെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശബ്ദസന്ദേശം.

'ഇപ്പോള്‍ കാശ്മീരിലെന്താണ് നടക്കുന്നത്. എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ്, ഇതാദ്യമല്ലല്ലോ. മുമ്പും. ഇന്ത്യന്‍ ആര്‍മിയിലെ കഴുതകള്‍ എത്രയെത്ര മുസ്ലിം സ്ത്രീകളെയാണ് റേപ്പ് ചെയ്തുകൊല്ലുന്നത് അവിടെ? ഇവര്‍ക്കാരാണ് ഫണ്ട് ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ടി എത്ര നികുതിയാണ് സര്‍ക്കാര്‍ പിരിക്കുന്നത്. ആരാണ് ചെയ്തത്. ഹിന്ദുക്കള്‍... അവര്‍ മുസ്ലീമിനെതിരാണ്. അവര്‍ക്ക് മുസ്ലീങ്ങളെ ആ ഏരിയയില്‍ നിന്ന് ഓടിക്കണം. അപ്പൊ ആ ഒരിത് ഹിന്ദുക്കളുടെ മനസ്സിലുണ്ട്. ഹിന്ദുക്കള്‍ക്ക് പവര്‍ കിട്ടിയാല്‍ അവര്‍ അത് ചെയ്യും. ചരിത്രത്തില്‍ അത്തരം സംഭവങ്ങളുണ്ട്. എന്നിട്ടും കേരളത്തിലുള്ളവര്‍ എന്താണ് പറയുന്നത്. അവരുടെ തോളില്‍ കൈയിട്ട് നടക്കുകയാ. അനുഭവിച്ചാലേ നിങ്ങള്‍ മനസ്സിലാക്കൂ. നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ സംഭവിച്ചാലേ നിങ്ങള്‍ക്ക് മനസ്സിലാകൂ. അതുവരെ പറയും ഇവരൊക്കെ ഞങ്ങടെ സുഹൃത്തുക്കളാന്ന്. പഴയകാല മുസ്ലീങ്ങള്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു. ഖിലാഫത്ത് മൂവ്‌മെന്റ് നടന്നതല്ലേ ഇന്ത്യയില്‍'- എന്നാണ് ശബ്ദ സന്ദേശത്തിന്റെ തുടക്കം. 

മലയാളികളെ പോരാട്ടത്തിന് സജ്ജമാക്കാന്‍ പതിവായി റാഷിദ് മലയാളത്തില്‍ ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്. ഇതാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശിയാണ് അബ്ദുള്‍ റാഷിദ്. പീസ് സ്‌കൂളിലെ ജീവനക്കാരനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.