അടിമുടി മാറ്റങ്ങളുമായി നോക്കിയ 7 പ്ലസ്, നോക്കിയ 6

Wednesday 25 April 2018 2:33 am IST
സ് ക്രീനിലും പവറിലും രൂപകല്‍പ്പനയിലും വേറിട്ടു നില്‍ക്കുന്നതാണ് നോക്കിയ 7 പ്ലസ്. ഡ്യുവല്‍ സൈറ്റ്, ഡ്യുവര്‍ റിയര്‍ സെയ്സ് ഒപ്റ്റിക്സ് സെന്‍സറുകള്‍ അള്‍ട്രാ സെന്‍സിറ്റീവ് 12 എംപി വൈഡ് ആങ്കിള്‍ ക്യാമറയുമായി ചേരുമ്പോള്‍ അവിസ്മരണീയമായ ദൃശ്യങ്ങളാണ് നോക്കിയ 7 പ്ലസ് ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക.

സ് ക്രീനിലും പവറിലും രൂപകല്‍പ്പനയിലും  വേറിട്ടു നില്‍ക്കുന്നതാണ് നോക്കിയ 7 പ്ലസ്. ഡ്യുവല്‍ സൈറ്റ്, ഡ്യുവര്‍ റിയര്‍ സെയ്സ് ഒപ്റ്റിക്സ് സെന്‍സറുകള്‍ അള്‍ട്രാ സെന്‍സിറ്റീവ് 12 എംപി വൈഡ് ആങ്കിള്‍ ക്യാമറയുമായി ചേരുമ്പോള്‍ അവിസ്മരണീയമായ ദൃശ്യങ്ങളാണ് നോക്കിയ 7 പ്ലസ് ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുക. പ്രകാശം കുറവുള്ളപ്പോഴും അധികം പ്രകാശം ഉള്ളപ്പോഴും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ക്യാമറ. 2ഃ ഒപ്റ്റിക്കല്‍ സൂം സംവിധാനമുള്ള 13 എംപി സെക്കന്‍ഡറി ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ളതാണ് നോക്കിയ 7 പ്ലസ്. പരമാവധി പെര്‍ഫോമന്‍സും ബാറ്ററി ലൈഫും ഇതിനുണ്ട്. 3800 എംഎഎച്ച് ബാറ്ററി ഈ മോഡലിന് നല്‍കുന്നത് രണ്ടു ദിവസത്തെ ലൈഫാണ്. സദാസമയം ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്നാലും ബാറ്ററി ലൈഫ് കുറയുമെന്ന പേടിയും വേണ്ട. 6 ഇഞ്ച് 18:9 ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയുമുണ്ട്. 

സംഗീത, പൂര്‍വിക, ബിഗ് സി, ക്രോമ, റിലയന്‍സ് എന്നിവിടങ്ങളില്‍ ഏപ്രില്‍ 30 മുതലും ലഭ്യമായിരിക്കും. എയര്‍ടെല്‍ കസ്റ്റമേഴ്സിന് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളുണ്ട്. 

എയര്‍ടെല്ലിന്റെ മേരാ പെഹലാ സ്മാര്‍ട്ട് ഫോണ്‍ സ്‌കീം പ്രകാരം നോക്കിയ 7 പ്ലസ് 23,999 രൂപയ്ക്ക് ലഭിക്കും. എയര്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 വരെ എയര്‍ടെല്‍ ടിവി ആപ് സൗജന്യമായി ലഭിക്കും. മെയ്ക്ക് മൈ ട്രിപ്പിള്‍ 25 ശതമാനം ഹോട്ടല്‍ നിരക്കില്‍ കുറവ്, 12 മാസ ഇന്‍ഷുറന്‍സ്, സീറൊ കോസ്റ്റ് ഇഎംഐ, 5 ശതമാനം ഐസിഐസിഐ ക്യാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും ഉണ്ട്. 25,999 രൂപയാണ് ഫോണിന്റെ വില. 

നോക്കിയ 6

അവാര്‍ഡ് ജേതാവായ പഴയ നോക്കിയ 6ല്‍ പുതുമകള്‍ ചാലിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങിയത്. അതിവേഗ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഒറിയോ, 2.5ഡി ഡിസ്ല്പ്ലേ, സെയ്‌സ് ഒപ്റ്റിക്‌സ്, ഡ്യൂവല്‍ സൈറ്റ് തുടങ്ങിയ വൈവിധ്യങ്ങള്‍ ഈ മോഡലില്‍ വേറിട്ടുനില്‍ക്കുന്നു. 6000 സീരീസ് അലൂമിനിയം, കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 മൊബൈല്‍ പ്ലാറ്റ്ഫോം എന്നിവയാണ് നോക്കിയ 6ന്റെ സവിശേഷതകള്‍. 

ബ്ലാക്ക്/കോപ്പര്‍, വൈറ്റ്/കോപ്പര്‍ കളറുകളില്‍ ലഭിക്കും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ് ബാക്ക് ഓഫറില്‍ ലഭിക്കും. 12 മാസ ഇന്‍ഷുറന്‍സ്, സീറൊ ഇഎംഐ, 5% ക്യാഷ് ബാക്ക് തുടങ്ങിയ ഓഫറുകളും ഉണ്ട്. 16,999 രൂപയാണ് വില.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.