വിവോ വൈ 71 കേരള വിപണിയില്‍

Wednesday 25 April 2018 2:36 am IST

വിവോ വൈ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ വൈ 71 വിപണിയിലെത്തി. 18:9 ഫുള്‍വ്യൂ ഡിസ്പ്ലേയോട് കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.

ഉപഭോക്താവിന്റെ മുഖത്തിന്റെ പ്രത്യേകതകള്‍ സ്‌കാന്‍ ചെയ്ത് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫേസ് അക്‌സെസ് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിന്റെ പ്രത്യേകതയാണ്. ഓട്ടോ ഫോക്കസ് ഫീച്ചറോടുകൂടിയ 13 എംപി പിന്‍ ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫേസ് ബ്യൂട്ടി ഫീച്ചറുള്ള 5 എംപി സെല്‍ഫി ക്യാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസ്സര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3360 എംഎഎച്ച് ബാറ്ററി എന്നിവയുള്ള വൈ71 ആന്‍ഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡുവല്‍ സിം കാര്‍ഡ്, 4ജി വോള്‍ട്ടി, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് ഓപ്ഷന്‍സ് എന്നിവയും ഫോണില്‍ ലഭ്യമാണ്.

ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വില 10,990 രൂപയാണ്. എല്ലാ റീട്ടെയ്ല്‍ സ്റ്റോറുകളിലും   കൂടാതെ വിവോ ഇ-സ്റ്റോര്‍, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം മാള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലും  ലഭ്യമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.