കാനഡയില്‍ വാന്‍ കയറ്റി 10 പേരെ കൊന്നു

Tuesday 24 April 2018 8:30 pm IST

ടൊറൊന്റോ: കാനഡയിലെ ടൊറൊന്റോയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി  10 പേരെ കൊന്നു.   15 പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഓടിച്ചിരുന്ന റിച്ച്മണ്ട് സ്വദേശിയായ അലേക് മിനാസിയ (25)നെ പൊലീസ് അറസ്റ്റു ചെയ്തു. ടൊറന്റോയിലെ ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപമാണ് സംഭവം.

 അമിതവേഗത്തിലെത്തി ഡ്രൈവര്‍ വാന്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 'എന്നെ വെടിവയ്ക്കൂ' എന്ന് ആക്രോശിച്ച്  പോലീസിന് നേരെയും വാന്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.