ആണ്‍മക്കളെ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാക്കണം; മോദി

Wednesday 25 April 2018 3:25 am IST
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വലിയ സാമൂഹ്യ പ്രസ്ഥാനം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാണ്ഡല: കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഇത്തരം കാര്യങ്ങളില്‍ കേന്ദ്രത്തിനുള്ള ഉറച്ച തീരുമാനമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി. പക്ഷെ അതുകൊണ്ടു മാത്രമായില്ല. ജനങ്ങള്‍ തങ്ങളുടെ പെണ്‍മക്കളെ കൂടുതല്‍ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ആണ്‍മക്കളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വലിയ സാമൂഹ്യ പ്രസ്ഥാനം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ മാനഭംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിനെപ്പറ്റി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത് കേട്ടു. അതു പറഞ്ഞപ്പോള്‍ ജനങ്ങള്‍ സന്തോഷസൂചകമായി ആരവം മുഴക്കുന്നതും കണ്ടു. നിങ്ങളുടെ അഭിപ്രായമറിഞ്ഞ് തീരുമാനമെടുക്കുന്ന സര്‍ക്കാരാണ് ദല്‍ഹിയിലേത്. അദ്ദേഹം തുടര്‍ന്നു. 

ഓരോ കുടുബവും പെണ്‍മക്കള്‍ക്ക് ആദരവും ബഹുമാനവും നല്‍കണം, അവര്‍ തങ്ങളുടെ ആണ്‍മക്കളെ ഉത്തരവാദത്തമുള്ളവരായി വളര്‍ത്തണം. അങ്ങനെ മാത്രമേ നമുക്ക് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.

ള്ളവരായി വളര്‍ത്തണം.അങ്ങനെ മാത്രമേ നമുക്ക് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.