ഭീകരവാദം സമൂഹങ്ങള്‍ക്ക് ഭീഷണി : നിര്‍മ്മല സീതാരാമന്‍

Wednesday 25 April 2018 3:16 am IST
ഭീകരതയ്‌ക്കെതിരെ വിട്ട്‌വീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളാന്‍ നിര്‍മ്മല അംഗരാഷ്ട്രങ്ങളെആഹ്വാനം ചെയ്തു. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും പിന്‍തുണയും നല്‍കുന്നതിനെ ഒരിക്കലുംഅംഗീകരിക്കാനാവില്ല.

ന്യൂദല്‍ഹി: സമാധാനം ആഗ്രഹിക്കുന്ന സമൂഹങ്ങള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി  ഭീകരതയാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചൈനയിലെ ബീജിംഗില്‍ ഷാങ്ഹായ് സഹകരണസംഘടനയിലെ(എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല. ഈ സമ്മേളനത്തില്‍ ഇതാദ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്.

ഭീകരതയ്‌ക്കെതിരെ വിട്ട്‌വീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളാന്‍ നിര്‍മ്മല അംഗരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായവും പിന്‍തുണയും നല്‍കുന്നതിനെ ഒരിക്കലുംഅംഗീകരിക്കാനാവില്ല. താഷ്‌ക്കന്റ് ആസ്ഥാനമായുള്ള എസ്‌സിഒ മേഖലാ ഭീകര വിരുദ്ധ സംവിധാനവുമായി ഇന്ത്യതുടര്‍ന്നും സഹകരിക്കും. 

എസ്‌സിഒ സമാധാന ദൗത്യത്തിന്റെ ഭാഗമായി റഷ്യയില്‍ ഈ വര്‍ഷം നടത്തുന്ന സംയുക്ത സൈനിക അഭ്യാസത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.