ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് നടപടി പ്രതിഷേധത്തിന് കാരണമായി

Tuesday 24 April 2018 8:59 pm IST

   

ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറക്കല്‍ ഘോഷയാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് പ്രതിഷേധത്തിന് കാരണമായി. ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ ക്ഷേത്രത്തില്‍ കയറി ചൊക്ലി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ വാറണ്ട് കേസ്സിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. ക്ഷേത്രമുറ്റത്ത് ഭീതി പടര്‍ത്തി സംഘര്‍ഷമുണ്ടാക്കിയ പോലീസ് നടപടി കണ്ട് സ്ത്രികളും കുട്ടികളും ഭയന്നോടി. ക്ഷേത്രച്ചടങ്ങ് നടക്കുന്നതിനിടെ പോലീസ് നടത്തിയ അതിക്രമത്തില്‍  ക്ഷേത്ര വിശ്വാസികളും ക്ഷേത്രക്കമ്മറ്റിയും പ്രതിഷേധിച്ചു. ക്ഷേത്ര ഭാരവാഹികള്‍ പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കി. ചൊക്ലി പോലിസിന്റെ നടപടികള്‍ നാട്ടുകാരില്‍ പ്രതിക്ഷേധമുയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.