ഇടത് ഭരണത്തില്‍ സ്ത്രീകള്‍ ഭീതിയില്‍: മഹിളാമോര്‍ച്ച

Tuesday 24 April 2018 9:02 pm IST

 

കണ്ണൂര്‍: തലശ്ശേരി മണ്ഡലം മഹിളാമോര്‍ച്ച പ്രസിഡണ്ട് സ്മിത ജയമോഹന്റെ വീട് ചുവന്ന പെയിന്റടിച്ച് വൃത്തികേടാക്കുകയും ഡിവൈഎഫ്‌ഐയുടെ പതാക ജനല്‍ക്കമ്പിയില്‍ തെട്ടുകയും വധഭീഷണി മുഴക്കിയുള്ള പോസ്റ്റര്‍ വീട്ടുചുമരില്‍ പതിക്കുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി ആവശ്യപ്പെട്ടു. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ത്രീകള്‍ക്കെകിരെ വ്യാപകമായ അക്രമം നടക്കുകയാണ്. വീട്ടമ്മയെ ചുട്ടുകൊല്ലുകയും ഗര്‍ഭിണിയെ മര്‍ദ്ദിച്ച് ഗര്‍ഭസ്ഥശിശു മരിക്കാനിടയായതും വിദേശവനിതയുടെ ദുരൂഹ മരണവുമെല്ലാം ഇടത് ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് രതി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.