പരിയാരം: കേരള ലളിതകലാ അക്കാദമിയുടെയും പരിയാരം മെഡിക്കല്‍ കോളോ ജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍ട്ട് ഗാലറി തയ്യാറായി. മെഡിക്കല്‍ കോളേജിന്റെ ഒന്നാം നിലയിലാണ് 3600 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഗാലറി തയ്യാറാക്കിയിരിക്കുന്നത്. അക്കാദമിയുടെ സര്‍ഗ്ഗ സൃഷ്ടി ശേഖരത്തിലുള്ള അറുപത് പെയിന്റിംഗുകളാണ് ഗാലറിയിലുള്ളത്. മെഡിക്കല്‍ കോളേജ് ബ്ലോക്കിലെ ഗ്രൗണ്ട് ലവലില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാവുന ഗാലറിയുടെ ഉദ്ഘാടനം 27ന് രാവിലെ 10.30ന് മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം പി.കരുണാകരന് എം.പി നിര്‍വ്വഹിക്കും. ലളിതകലാ അക്കാദമി ചെയര്മാന് നേമം പുഷ്പരാജന്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് ശേഖരന് മിനിയോടന്‍, പി.പുരുഷോത്തമന്, കെ.രവി, എം.വി.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: