കെ.ജി.മാരാര്‍ സ്മൃതി ദിനം ഇന്ന് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും

Tuesday 24 April 2018 9:03 pm IST

 

കണ്ണൂര്‍: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന സ്വര്‍ഗീയ കെ.ജി.മാരാര്‍ജിയുടെ 23-ാം ചരമ വാര്‍ഷിക ദിനമായ ഇന്ന് പയ്യാമ്പലത്ത് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തും. രാവിലെ 9 മണിക്ക് മാരാര്‍ജി സമൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ പരിപാടിയിലും ബിജെപി ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.