ധാത്രി ആയുര്‍വേദ ആശുപത്രിക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍

Wednesday 25 April 2018 3:49 am IST

കൊച്ചി: ധാത്രി ആയുര്‍വേദ ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സിന്റെ (എന്‍എബിഎച്ച്) അക്രഡിറ്റേഷന്‍. സുരക്ഷിതമായ രോഗീപരിചരണവും ഗുണമേന്മയും ഉറപ്പാക്കുന്ന ആശുപത്രികള്‍ക്കാണ് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നല്കുന്നത്. 

കൊച്ചിയില്‍ എന്‍എബിഎച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് നദ്കര്‍ണി അധ്യക്ഷനായ ചടങ്ങില്‍ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ കൈമാറി. പത്മഭൂഷണ്‍ ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. നടി മഞ്ജു വാര്യര്‍ വിശിഷ്ടാതിഥിയായിരുന്നു.  

എന്‍എബിഎച്ച് അംഗീകാരം നേടിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് ധാത്രി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമായ ഡോ. എസ്. സജികുമാര്‍ പറഞ്ഞു. ധാത്രിയിലെത്തുന്ന രോഗികളായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ഏറ്റവും ഉയര്‍ന്ന ഗുണമേന്മാ നിലവാരം കാത്തുസൂക്ഷിക്കുന്നതിന് ലഭിച്ചതാണ് ഈ പൊതു അംഗീകാരം. 

ഏറ്റവും ഫലപ്രദമായും ശാസ്ത്രീയമായും രോഗീപരിചരണം നടത്തുന്നതിനും രോഗികളുടെ അവകാശങ്ങളെ മാനിച്ചും സംരക്ഷിച്ചും ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണിതെന്ന് ഡോ. സജികുമാര്‍ പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.