തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് കുഞ്ഞനന്തനെ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് പുറത്ത് വിടാനുള്ള നീക്കത്തിനെതിരെ പരാതി. ടിപിയുടെ ഭാര്യ രമ ഗവര്‍ണ്ണര്‍ റിട്ട:ജസ്റ്റീസ് പി.സദാശിവത്തിന് രാജ്ഭവനിലെത്തിയാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: