ബംഗളൂരു: ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഏകദിനങ്ങളും ട്വന്റി 20യും കളിക്കുന്നത് ഇന്ത്യക്ക് ഗുണമാകുമെന്ന് കോച്ച് രവിശാസ്ത്രി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ജൂലൈയില്‍ ആരംഭിക്കും.
ആദ്യം മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും പിന്നീട് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും അരങ്ങേറും. അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓഗസ്റ്റിലാണ് ആരംഭിക്കുക.
ടെസ്റ്റ് പരമ്പരയ്ക്ക് ഒരുമാസം മുമ്പ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തും. അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഇത് സഹായകമാകുമെന്ന് രവിശാസ്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയും ട്വന്റി 20 പരമ്പരയും നേടിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തുന്നത്.നാലുവര്‍ഷം മുമ്പ് ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-1 ന് തോറ്റു. പക്ഷെ ഏകദിന പരമ്പര 3-1 ന് ഇന്ത്യ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: