പിഎസ്‌സി കണ്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു; ആദ്യ പരീക്ഷ പോലീസ് കോണ്‍സ്റ്റബിള്‍

Wednesday 25 April 2018 4:17 am IST

തിരുവനന്തപുരം: പരീക്ഷയ്ക്ക് മുന്‍പ് കണ്‍ഫര്‍മേഷന്‍ നല്‍കി ഹാള്‍ടിക്കറ്റ് ഉറപ്പുവരുത്തുന്ന രീതി നടപ്പിലാക്കാന്‍ പ്രത്യേക പിഎസ് സി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 15ന് കണ്‍ഫര്‍മേഷന്‍ സമ്പ്രദായം നടപ്പാക്കാനാണ് നേരത്തേ പിഎസ്‌സി തീരുമാനിച്ചിരുന്നത്. എന്നാല്‍ പോലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയ്ക്ക് ഒരേ ഹാളും അടുത്തടുത്ത രജിസ്റ്റര്‍ നമ്പരും തരപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് അടിയന്തിരമായി കണ്‍ഫര്‍മേഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 

മെയ് 26ന്  നടക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ കണ്‍ഫര്‍മേഷന്‍ രീതിയിലാരിക്കും നടപ്പിലാക്കുക.  പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെ ഡൗണ്‍ലോഡിങ് നേരത്തെ ആരംഭിച്ചതിനാല്‍ ഈ പരീക്ഷയ്ക്ക്  ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റ് റദ്ദ് ചെയ്യാനും തീരുമാനിച്ചു. 

നേരത്തെ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍, പരീക്ഷാ കേന്ദ്രം എന്നിവയും ഇതോടെ റദ്ദാകും. 

കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് 23വരെ ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്തവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയവരായി കണക്കാക്കും. അവര്‍ക്ക് പുതിയ ഹാള്‍ടിക്കറ്റ് മെയ് ഏഴു മുതല്‍ പരീക്ഷാതീയതി വരെ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 

ഹാള്‍ടിക്കറ്റ് ഇതുവരെയും ജനറേറ്റ് ചെയ്തിട്ടില്ലാത്തവര്‍ പ്രൊഫൈലിലെ ഴലിലൃമലേ യൗേേീി രഹശരസ ചെയ്യണം. അത് കണ്‍ഫര്‍മേഷന്‍ ആയി പരിഗണിച്ച് സര്‍വറില്‍ സൂക്ഷിക്കപ്പെടും. 

കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതിയായ മെയ് 6 കഴിഞ്ഞ് അടുത്ത ദിവസമായ മെയ് 7 മുതല്‍ പരീക്ഷാ തീയതി വരെ, കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.