ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടില്‍ പരിഷ്കാരങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ ഭരണസമിതിയുടെ തീരുമാനം പിന്‍വലിച്ചു. ക്ഷേത്രാചാരങ്ങള്‍ പാലിച്ച് പ്രസാദഊട്ടു നല്കിയാല് മതിയെന്നും ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
കഴിഞ്ഞ 17ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രസാദഊട്ടു നല്കാന് തീരുമാനിച്ചത്. ചെരുപ്പ്, ഷര്‍ട്ട്, പാന്റ്, ബനിയന് എന്നിവ ധരിച്ചും പങ്കെടുക്കാമെന്നും തീരുമാനിച്ചിരുന്നു. തീരുമാനത്തിനെതിരെ തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് രംഗത്ത് വന്നു. തന്ത്രി പങ്കെടുക്കാത്ത യോഗത്തിലാണ് മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരുന്നത്. പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി ദേവസ്വം മന്ത്രി, അഡ്മിനിസ്ട്രേറ്റര്‍, കമ്മീഷണര്‍, സെക്രട്ടറി എന്നിവര്‍ക്കു കത്തു നല്‍കിയിരുന്നു. ഹൈന്ദവ സംഘടനകളും എതിര്‍പ്പ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: