നൈജീരിയയിലെ പള്ളിയില്‍ വെടിവയ്പ്; 19 പേര്‍ കൊല്ലപ്പെട്ടു

Wednesday 25 April 2018 7:34 am IST
ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

അബുജ: നൈജീരിയയിലെ വടക്കന്‍ ബെനുവില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവയ്പില്‍ രണ്ട് വൈദികര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു.

ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു സംഭവം. 

സെന്റ്. ഇഗ്‌നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് ആക്രമണമുണ്ടായതെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.