കടല്‍ക്ഷോഭം: സംസ്ഥാനത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം

Wednesday 25 April 2018 8:04 am IST
അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നു രാത്രി 11.30 വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കും.

തിരുവനന്തപുരം: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്നും ജാഗ്രതാ നിര്‍ദേശം. കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുമെന്നും അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര ഗവേണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നു രാത്രി 11.30 വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കും. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 

തീരദേശവാസികളും വിനോദങ്ങള്‍ക്കായി കടല്‍ത്തീരത്തെത്തുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.