സണ്‍റൈസേഴ്സിനെതിരെ മുംബൈക്ക് ദയനീയ തോല്‍വി

Wednesday 25 April 2018 8:42 am IST
നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് മുംബൈയെ തകര്‍ത്തത്. 1.5 ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം ബേസില്‍ തമ്പിയും ഈ സീസണിലെ ആദ്യ മല്‍സരം മികച്ചതാക്കി. സന്ദീപ് ശര്‍മ്മയും മുഹമ്മദ് നബിയും ഷക്കീബ് അല്‍ ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മുംബൈ: സ്വന്തം തട്ടകത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് സീസണിലെ അഞ്ചാം തോല്‍വി. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 31 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മുന്നോട്ടുവെച്ച 119 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്നിംങ്സ് 18.5 ഓവറില്‍ 87 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണ് മുംബൈയെ തകര്‍ത്തത്. 1.5 ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം ബേസില്‍ തമ്പിയും ഈ സീസണിലെ ആദ്യ മല്‍സരം മികച്ചതാക്കി. സന്ദീപ് ശര്‍മ്മയും മുഹമ്മദ് നബിയും ഷക്കീബ് അല്‍ ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സൂര്യകുമാര്‍ യാദവ്(34), കൃണാല്‍ പാണ്ഡ്യ(24) എന്നിവര്‍ക്കു മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കാണാന്‍ കഴിഞ്ഞത്. 19 പന്തില്‍ മൂന്നു റണ്‍സെടുത്ത ഹാര്‍ദികും പുറത്തായതോടെ ഹൈദരാബാദ് വിജയം ഉറപ്പിക്കുകയായിരുന്നു.

21 പന്തില്‍ 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും 33 പന്തില്‍ 29 റണ്‍സ് നേടിയ യൂസഫ് പത്താനുമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍മാര്‍. ആറു മത്സരങ്ങളിലെ നാല് വിജയത്തില്‍ നിന്ന് എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.