വടിവാള്‍ ആക്രമണം: ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളെ പിടിക്കാതെ പോലീസ്

Wednesday 25 April 2018 11:11 am IST
"മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍‌ദോസ്"

കൊച്ചി: കളമശേരിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സിസിടിവി ദൃശ്യം പുറത്ത്. നാലംഗ സംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെപ്പോലും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. 

വട്ടേക്കുന്നം തുരത്ത് കണ്ടത്തില്‍ വീട്ടില്‍ ജോര്‍ജിന്റെ മകന്‍ എല്‍ ദോസിനാണ് (24) ആണ് വെട്ടേറ്റത്.  സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പാര്‍ട്ടി സമ്മര്‍ദ്ദമാണ് പ്രതികളെ പിടികൂടാത്തതിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വിഷുദിനത്തില്‍ കളമശ്ശേരി പത്താം പ്യൂസ് പള്ളിക്കു സമീപം വച്ചായിരുന്നു ആക്രമണം. എല്‍ദോസ് പതിനഞ്ച് സ്റ്റിച്ചോടു കൂടി  കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആര്‍ ബ്ലോക്കില്‍ അഞ്ച് ദിവസമായി കിടപ്പിലാണ് പതിനഞ്ച് ദിവസത്തിനു ശേഷം മാത്രമേ കാലിന്റെ ചലന ശേഷിയെ കുറിച്ച് പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. 

സംഭവം നടന്ന പിറ്റേദിവസം കളമശ്ശേരി പോലീസ് ആശുപത്രിയില്‍ പോയി മൊഴിരേഖപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ സി.സി.ടിവി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാത്തത് ചില പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണന്ന് എല്‍ദോസിന്റെ അച്ഛന്‍ ജോര്‍ജ് പറയുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുവാന്‍ വേണ്ടി മനപ്പൂര്‍വ്വം പോലീസ് ഒത്ത് കളിക്കുകയാണന്ന് നാട്ടുകാരും വെളിപ്പെടുത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.