മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

Wednesday 25 April 2018 11:30 am IST
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കി(22) ബണ്ടി(24) എന്നിവരാണ് പിടിയിലായത്. ഒരു റെഡിമെയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് അറസ്റ്റ്.

തിരക്കേറിയ നഗരത്തില്‍ വച്ചുണ്ടായ സംഭവം മോഡലിന്റെ ട്വീറ്റിലൂടെയാണ് പുറംലോകം അറിയുന്നത്. തുടര്‍ന്നാണ് ആക്രമണം നടത്തിയവരെ പിടികൂടിയത്. ആക്ടീവയില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ രണ്ടു പേര്‍ ച്ചുവെന്നും, വസ്ത്രം ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ തനിക്ക് സ്‌കൂട്ടറില്‍ നിന്ന് താഴെ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ആരും തയ്യാറായില്ലെന്നും താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും ട്വീറ്റില്‍ അവര്‍ കുറിച്ചിരുന്നു.

സംഭവം വൈറലായതോടെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ 60ഓളം സിസിടിവികള്‍ പരിശോധിച്ചാണ് രണ്ട് പ്രതികളെയും പോലീസ് പിടികൂടുന്നത്.ആക്രമണം നടന്ന് 24 മണിക്കൂറിനുളളില്‍ പ്രതികളെ കണ്ടെത്തിയ പോലീസ് സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും 20000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.