കിം ജോംഗ് ഉന്നിനെ പുകഴ്ത്തി ട്രംപ്

Wednesday 25 April 2018 2:45 pm IST
കിം വളരെ തുറന്ന മനസുള്ളവനും നാം കാണുന്നതില്‍നിന്നുമാറി ഏറ്റവും ആദരണനീയനുമാണെന്ന് ട്രംപ് പറഞ്ഞു. കിമ്മുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അത് ലോകത്തിനു മെച്ചമാണെന്നു തങ്ങള്‍ വിചാരിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകധിപതി കിം ജോംഗ് ഉന്നിനെ പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഏറ്റവും ആദരണീയന്‍ എന്നാണ് ട്രംപ് കിമ്മിനെ അഭിസംബോധന ചെയ്തത്. 

കിം വളരെ തുറന്ന മനസുള്ളവനും നാം കാണുന്നതില്‍നിന്നുമാറി ഏറ്റവും ആദരണനീയനുമാണെന്ന് ട്രംപ് പറഞ്ഞു. കിമ്മുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അത് ലോകത്തിനു മെച്ചമാണെന്നു തങ്ങള്‍ വിചാരിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള വൈറ്റ്ഹൗസ് കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്പായിരുന്നു ട്രംപിന്റെ കിം സ്തുതി. 

അതേസമയം, കിമ്മുമായുള്ള ചര്‍ച്ചയില്‍ ഫലമുണ്ടായില്ലെങ്കില്‍ കൂടിക്കാഴ്ചയില്‍നിന്ന് ഇറങ്ങിപ്പോരുമെന്ന മുന്‍ പരാമര്‍ശം ട്രംപ് ആവര്‍ത്തിച്ചു. മേയ് അവസാനമോ ജൂണ്‍ ആദ്യമോ ട്രംപ്-കിം കൂടിക്കാഴ്ച നടക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.