പിണറായി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത് സൗമ്യ തനിച്ച്; കാമുകന്മാര്‍ക്കു പങ്കില്ലെന്ന് പോലീസ്

Wednesday 25 April 2018 3:11 pm IST
നാടിനെ ഞെട്ടിച്ച ദിവസങ്ങളോളം ദുരൂഹത നിഴലിച്ച പിണറായിലെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും അറസ്റ്റിലായ സൗമ്യ തനിച്ച്. കൊലപാതകങ്ങളില്‍ സൗമ്യയുടെ കാമുകന്മാര്‍ക്കു പങ്കില്ലെന്നും പോലീസ് കണ്ടെത്തി.

തലശ്ശേരി: നാടിനെ ഞെട്ടിച്ച ദിവസങ്ങളോളം ദുരൂഹത നിഴലിച്ച പിണറായിലെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും അറസ്റ്റിലായ സൗമ്യ തനിച്ച്. കൊലപാതകങ്ങളില്‍ സൗമ്യയുടെ കാമുകന്മാര്‍ക്കു പങ്കില്ലെന്നും പോലീസ് കണ്ടെത്തി.

സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. എന്നാല്‍ ഒരാള്‍ നിലവില്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍(80) ഭാര്യ കമല(65) സൗമ്യയുടെ മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചവരുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗമ്യ(28)യെ ഇന്നലെ രാത്രി അറസ്റ്റു ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.