ട്രംപും മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും ക്യാമറക്കണ്ണുകളില്‍

Wednesday 25 April 2018 3:31 pm IST
ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുന്ന ചടങ്ങില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈ പിടിക്കാന്‍ വിസമ്മതിച്ച് ഭാര്യയുടെ വീഡിയോ വൈറലാകുന്നു

വാഷിങ്ടണ്‍: ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുന്ന ചടങ്ങില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈ പിടിക്കാന്‍ വിസമ്മതിച്ച് ഭാര്യയുടെ വീഡിയോ വൈറലാകുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം. കൈപിടിക്കാന്‍ അനുവദിച്ചതോടെ മെലാനിയയോട് ട്രംപ്, 'താങ്ക് യു' എന്നു പറയുന്നതും വീഡിയോയില്‍ കാണാം.

ഇതാദ്യമായല്ല ട്രംപിന്റെ കൈ മെലാനിയ നിരസിക്കുന്നത്. ഇസ്രയേല്‍ സന്ദര്‍ശന വേളയില്‍ ട്രംപിന്റെ കൈ മെലാനിയ നിരസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഫെബ്രുവരി ട്രംപിന്റെ ഒഹായോ സന്ദര്‍ശന വേളയിലും സമാന സംഭവമുണ്ടായിരുന്നു. 

ഒപ്പമുള്ളപ്പോള്‍ അവഗണിക്കുകയും കാമറക്ക് മുമ്പില്‍ കൈപിടിച്ചു നടക്കാന്‍ ശ്രമിച്ചതു കൊണ്ടുമാണ് ട്രംപിനോട് മെലാനിയ പരസ്യമായി നീരസം പ്രകടിപ്പിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രംപിന് നേരെയുള്ള ട്രോളുകളുടെ പ്രവാഹത്തിനും കുറവില്ല. കുടുംബത്തിലെ സമാധാനം പുനസ്ഥാപിച്ചിട്ടു പോരെ മറ്റു രാജ്യങ്ങളുടെ സമാധാനത്തില്‍ ചര്‍ച്ച നടത്താന്‍ എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പലരും മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പ്രസിഡന്റ് പ്രഥമ വനിതയെ എങ്ങനെയാണു പരിഗണിക്കേണ്ടതെന്ന് ഒബാമയെ കണ്ടുപഠിക്കണമെന്നാണ് ഒരാളുടെ ട്വീറ്റ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.