മനുഷ്യാവകാശ കമ്മീഷനെതിരെ കോടിയേരിയും

Wednesday 25 April 2018 3:27 pm IST
വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതാണ് ജസ്റ്റിസ് പി മോഹന്‍ദാസിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ല. ഇങ്ങനെയാണെങ്കില്‍ കമ്മീഷന്‍ അധ്യക്ഷന്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിന് പോകുന്നതാണ് നല്ലതെന്ന് കോടിയേരി പറഞ്ഞു.

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതാണ് ജസ്റ്റിസ് പി മോഹന്‍ദാസിനെതിരെ വിമര്‍ശനമുന്നയിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കമ്മീഷനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.