തിരുവനന്തപുരം: ജന്മഭൂമി സിനിമാ അവാര്‍ഡ് നിര്‍ണ്ണയ ജൂറി ചെയര്‍മാനായി പ്രമുഖ സംവിധായകന് പ്രിയദര്‍ശനെ തെരഞ്ഞെടുത്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രിയദര്ശന് ദേശിയ- സംസ്ഥാന സിനിമാ അവാര്‍ഡ് ജൂറികളുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജന്മഭൂമിയിലൂടെ നടന്ന ഗാലപ്പ് പോളില്‍ മുന്‍ നിരയിലെത്തിയ സിനിമകള്‍ വിലയിരുത്തിയാകും അവാര്‍ഡ് നിര്‍ണ്ണയിക്കുക. സിനിമകളുടെ സ്ക്രീനിംഗ് തിരുവനന്തപുരത്ത് നടക്കും. വ്യത്യസ്ഥ മേഖലകളിലായി 20 അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക.
കൊച്ചിയില്‍ മെയ് 18 ന് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: