പിണറായി കൊലപാതക പരമ്പര; സൗമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോഡ്രൈവർ
Wednesday 25 April 2018 5:57 pm IST
തലശ്ശേരി: പിണറായിയിലെ കൊലപാതകങ്ങൾ നടത്താൻ സൗമ്യക്ക് വിഷം വാങ്ങി നല്കിയത് ഓട്ടോഡ്രൈവറെന്ന് പോലീസ്. അച്ഛനേയും അമ്മയെയും തന്റെ മകളെയും കൊലപ്പെടുത്താനുള്ള എലിവിഷം സൗമ്യക്ക് എത്തിച്ചു നൽകിയത് ഓട്ടോഡ്രൈവറാണെന്ന് പോലീസ് വ്യക്തമാക്കി.
ഓട്ടോഡ്രൈവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ,കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതൊക്കെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതേയുള്ളു. ഓട്ടോ ഡ്രൈവറെയും സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.